Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nuclear Plants

ഇന്ത്യയും പാക്കിസ്ഥാനും ആണവനിലയങ്ങളുടെ വിവരങ്ങൾ കൈമാറി

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​യും പാ​​​ക്കി​​​സ്ഥാ​​​നും ത​​​ങ്ങ​​​ളു​​​ടെ ആ​​​ണ​​​വനി​​​ല​​​യ​​​ങ്ങ​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​ര​​​സ്പ​​​രം കൈ​​​മാ​​​റി​​​യെ​​​ന്ന് വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.

മൂ​​​ന്നു ദ​​​ശ​​​ക​​​ങ്ങ​​​ൾ​​​ക്കു മു​​​ൻ​​​പ് ഉ​​​ണ്ടാ​​​ക്കി​​​യ ഉ​​​ഭ​​​യ​​​ക​​​ക്ഷി ക​​​രാ​​​ർ പ്ര​​​കാ​​​രം എ​​​ല്ലാ വ​​​ർ​​​ഷ​​​വും ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നു ന​​​ട​​​ക്കാ​​​റു​​​ള്ള പ്ര​​​ക്രി​​​യ​​​യാ​​​ണി​​​ത്. ക​​​രാ​​​ർ പ്ര​​​കാ​​​രം ഇ​​​രു​​​പ​​​ക്ഷ​​​വും പ​​​ര​​​സ്പ​​​രം ആ​​​ണ​​​വനി​​​ല​​​യ​​​ങ്ങ​​​ൾ ആ​​​ക്ര​​​മി​​​ക്കാ​​​ൻ പാ​​​ടു​​​ള്ള​​​ത​​​ല്ല.

1988 ഡി​​​സം​​​ബ​​​ർ ഒ​​​പ്പു​​​വ​​​ച്ച ക​​​രാ​​​ർ പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​ന്ന​​​ത് 1991 ജ​​​നു​​​വ​​​രി 27നാ​​​ണ്. ഇ​​​തു പ്ര​​​കാ​​​രം ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ത​​​ങ്ങ​​​ളു​​​ടെ ആ​​​ണ​​​വനി​​​ല​​​യ​​​ങ്ങ​​​ളു​​​ടെ​​​യും അ​​​നു​​​ബ​​​ന്ധ സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ടെ​​​യും വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​ര​​​സ്പ​​​രം അ​​​റി​​​യി​​​ക്ക​​​ണം.

ഇ​​​ന്ത്യ ആ​​​ദ്യ​​​മാ​​​യി ഇ​​​ത്ത​​​രം വി​​​വ​​​ര​​​ങ്ങ​​​ൾ പാ​​​ക്കി​​​സ്ഥാ​​​ന് കൈ​​​മാ​​​റി​​​യ​​​ത് 1992ലെ ​​​പു​​​തു​​​വ​​​ർ​​​ഷദി​​​ന​​​ത്തി​​​ലാ​​​ണ്.

Latest News

Up